Skip to main content

കിക്മ എം.ബി.എ അഡ്മിഷന്‍ മാറ്റിവച്ചു

 

കേരള സര്‍ക്കാറിന് കീഴിലെ  സംസ്ഥാന സഹകരണ യൂണിയന്റെ  തിരുവനന്തപുരത്തെ കേരള   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2020-22 ബാച്ചിലേയ്ക്ക് മാര്‍ച്ച് 20 ന് നടത്താനിരുന്ന എം.ബി.എ ഇന്റര്‍വ്യു കോവിഡ്-19 ബാധയെ തുടര്‍ന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എം.ബി.എ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 13 വരെ നീട്ടിയതായി കിക്മ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  8547618290/ 9447002106,  www.kicmakerala.in.
 

date