Skip to main content

വയർമാൻ അപ്രന്റീസ് രജിസ്‌ട്രേഷൻ: കാലാവധി ദീർഘിപ്പിച്ചു

 

 

ആലപ്പുഴ: 2020ലെ വയർമാൻ അപ്രന്റീസ് രജിസ്‌ട്രേഷന്റെ കാലാവധി ഏപ്രിൽ 15 വരെ ദീർഘിപ്പിച്ചു. അപേക്ഷകൾ ഓഫീസിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷകർക്ക് ഇ-മെയിൽ മുഖാന്തിരം അപേക്ഷ സമർപ്പിക്കാവുന്നതും ഓൺലൈനായി ഫീസ് ഒടുക്കാവുന്നതുമാണ്. അപേക്ഷ ഫോമും,ഫീസ് ഒടുക്കിയ രസീതും സ്‌കാൻ ചെയ്ത് ഓൺലൈനായി നൽകണം. അപേക്ഷ നൽകുന്നവർ ഏപ്രിൽ 16 മുതൽ 30 വരെ ഓഫീസിൽ ഹാജരായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫീസ് അടയ്ക്കാനുള്ള ഹെഡ് ഓഫ് അക്കൗണ്ട് : 0043-800-99. ഇ-മെയിൽ: eialappuzha@gmail.com. ഫോൺ: 0477-2252229.

 

date