Skip to main content

കോവിഡ് 19; അടിയന്തിര സാഹചര്യത്തില്‍ പ്ലാന്‍ സി കൊറോണ കെയര്‍ സെന്ററുകള്‍

കോവിഡ് 19 നേരിടുന്നതിന് ജില്ല സുസജ്ജമാണെന്നും അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാനായി പ്ലാന്‍ സി പ്രകാരം സ്വകാര്യ ആശുപത്രികളില്‍ സൗകര്യങ്ങള്‍  ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ലി അറിയിച്ചു. കൊല്ലം സിംസ്, ചാത്തന്നൂര്‍ റോയല്‍, ചാത്തന്നൂര്‍ ജെ എസ് എം, മാടന്‍നട എം ടി എം എന്നീ ആശുപത്രികളില്‍ റവന്യൂ-ആരോഗ്യ വകുപ്പ് അധികൃതര്‍ ഇതിനായി ഒരുക്കങ്ങള്‍ തുടങ്ങി. ആവശ്യമെങ്കില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍, പൊതുമരാമത്ത് റസ്റ്റ് ഹൗസ് എന്നിവയും സജ്ജമാക്കും. ഉടനടി  സ്റ്റാഫ് നഴ്‌സ്, മെഡിക്കല്‍ ഓഫീസര്‍മാര്‍, മറ്റു ഹെല്‍ത്ത് സ്റ്റാഫ് എന്നിവരെ അഡ്‌ഹോക്ക്/താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുമെന്നും ഡി എം ഒ അറിയിച്ചു.

date