കോവിഡ് 19- തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. പ്രവൃത്തി സ്ഥലത്ത് നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്െന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍/ ഓവര്‍സിയര്‍മാര്‍ ഉറപ്പ് വരുത്തണം. രോഗബാധ തടയുന്നതിനായി സ്വീകരിക്കേണ് മുന്‍കരുതലുകള്‍ സംബന്ധിച്ച പോസ്റ്ററുകള്‍ തൊഴിലിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. തൊഴിലാളികള്‍ക്ക് ആവശ്യമായ ബോധവത്ക്കരണം നടത്തുമെന്നും ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.
നിര്‍ദേശങ്ങള്‍
• തൊഴില്‍ തുടങ്ങുന്നതിന് മുന്‍പും ഇടവേളകളിലും തൊഴിലിന് ശേഷവും തൊഴിലാളികള്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കണം.
• കൈകഴുകാനുള്ള സോപ്പും വെള്ളവും പ്രവൃത്തിയിടങ്ങളില്‍ കരുതണം.
• വീട്ടില്‍ തിരികെ എത്തിയ ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.
• കൈയുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാസ്ക് ഉപയോഗിക്കണം.
• വിയര്‍പ്പ് തുടയ്ക്കാന്‍ തോര്‍ത്ത് കയ്യില്‍ കരുതണം
• ഓരോ ദിവസവും കഴുകി വൃത്തിയാക്കിയ തോര്‍ത്ത് വേണം ഉപയോഗിക്കാന്‍.
• തൊഴിലാളികള്‍ പരസ്പരം നിശ്ചിത അകലം പാലിക്കണം. പ്രവൃത്തി സ്ഥലത്ത് തൊഴിലാളികളുടെ അനൗപചാരികമായ കൂടിച്ചേരലുകള്‍ ഒഴിവാക്കണം.
• പനി,ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുള്ളവര്‍ ഉടന്‍ അടുത്തുള്ള പി.എച്ച്.സിയില്‍ നിന്ന് വൈദ്യസഹായം തേടണം.
- Log in to post comments