Skip to main content

ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി. മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് പ്ലസ്ടു പാസ്, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിപ്ലോമ ഇന്‍ ഫാര്‍മസി കോഴ്‌സും പൂര്‍ത്തിയാക്കണം. എക്‌സ്‌റെ ടെക്‌നീഷ്യന്‍/ഇ.സി.ജി. ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് പ്ലസ്ടുവിനൊപ്പം അംഗീകൃത സ്ഥാപനത്തില്‍ നിന്നും റേഡിയോളജി ടെക്‌നോളഴി കോഴ്‌സ് യോഗ്യത നേടണം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ പ്ലസ്ടു പാസ്സും ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിപ്ലോമ ഇന്‍ എം.എല്‍.ടി.യാണ് യോഗ്യത. താത്പര്യമുളളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 23 ന് രാവിലെ 10 ന് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. നെന്മാറ ബ്ലോക്ക് പരിധിയിലുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ : 04923242677.

date