Skip to main content

പൊതുജനങ്ങള്‍ക്ക് കൈ കഴുകാന്‍ സംവിധാനം ഒരുക്കി ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പ്

 

 

സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൈ കഴുകാന്‍ താത്ക്കാലിക സംവിധാനമൊരുക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനില്‍ ഹാന്‍ഡ് വാഷും സോപ്പും വെള്ളവും  ഉള്‍പ്പെടെയുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍  രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണമെന്നു വകുപ്പും നിര്‍ദ്ദേശിച്ചിരുന്നു.  ശുചിത്വം ഉറപ്പു വരുത്താന്‍ ജനങ്ങള്‍ക്ക്  പൊതുഇടങ്ങളില്‍  സൗകര്യം ഒരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.  കെ.എസ്.ആര്‍.ടി.സി, ടൗണ്‍, മുനിസിപ്പല്‍, സ്റ്റേഡിയം സ്റ്റാന്‍ഡുകളിലും സംവിധാനം ഒരുക്കും.

date