Skip to main content

സായുധ സേന പതാകകള്‍ വിതരണം- മാര്‍ച്ച് 23 നകം കുടിശ്ശിക അടച്ചുതീര്‍ക്കണം

 

 

 

സായുധസേനാ പതാകനിധിയിലേക്ക് 2019ല്‍ സമാഹരിച്ച തുക കുടിശ്ശികയുള്ള എല്ലാ ഓഫീസുകളും സ്ഥാപനങ്ങളും  മാര്‍ച്ച് 23 നകം   ജില്ല സൈനിക ക്ഷേമ ഓഫീസില്‍ അടച്ച് രസീത് കൈപ്പറ്റാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.  പഴയ കുടിശ്ശികയുണ്ടെങ്കില്‍ അതു സഹിതം അടക്കണം.  വീഴ്ച വരുത്തുന്നവര്‍ക്കായി 2020 മാര്‍ച്ച് 28 നകം പ്രത്യേകയോഗം നടത്തി വിശദീകരണം തേടുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date