Post Category
കുട്ടനാട്: രണ്ട് പാലങ്ങൾക്ക് ഭരണാനുമതി
കുട്ടനാട് നിയോജക മണ്ഡലത്തിലെ രണ്ടു പാലങ്ങൾക്കായി 2996 ലക്ഷം രൂപയുടെ പ്രത്യേക ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ അറിയിച്ചു.
മിത്രക്കരി - മാമ്പുഴക്കരി റോഡിൽ കൈതത്തോടിന് കുറുകെയുള്ള ജീ മംഗലം പാലത്തിന് 2.96 കോടി രൂപയുടെ ഭരണാനുമതിയും, കൈനകരി പഞ്ചായത്തിലെ പള്ളിപ്പാലത്തിന് 27 കോടി രൂപയുമാണ് അനുമതി ലഭിച്ചത്. എത്രയും വേഗം ഡി.പി.ആർ തയ്യാറാക്കി പ്രവർത്തനാനുമതി നൽകി, ടെണ്ടർ നടത്തി പണി ആരംഭിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്.1130/2020
date
- Log in to post comments