കോവിഡ് 19: മുഖ്യമന്ത്രിയുടെ ഓൺലൈൻ വെബ്കാസ്റ്റിംഗിന് സാങ്കേതിക സംവിധാനം ഒരുക്കിയത് സിഡിറ്റും കൈറ്റും
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേരളത്തിലെ പഞ്ചായത്ത്, നഗരസഭ അംഗങ്ങളുമായി നടത്തിയ തത്സമയ ഓൺലൈൻ വെബ്കാസ്റ്റിംഗ് പരിപാടിക്ക് സാങ്കേതിക സഹായം ഒരുക്കിയത് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ സിഡിറ്റും കൈറ്റും. സിഡിറ്റ് ഏർപ്പെടുത്തിയ വെബ് സ്ട്രീമിങ് സൈറ്റായ live.cdit.org വഴിയാണ് സന്ദേശം തത്സമയം വെബ്കാസ്റ്റ് ചെയ്തത്. കൈറ്റിന്റെ ടി.വി ചാനലായ വിക്ടേഴ്സിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ആരോഗ്യ വകുപ്പിന്റെയും മറ്റു സർക്കാർ സ്ഥാപനങ്ങളുടെയും രോഗപ്രതിരോധ സന്ദേശങ്ങളുടെയും വീഡിയോകളുടെയും തത്സമയ പത്രസമ്മേളനങ്ങളുടെയും വെബ് കാസ്റ്റിങ് തുടരും. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പൊതുജനാവബോധ പ്രവർത്തനങ്ങളിൽ സുപ്രധാനമായ പങ്കാണ് സി-ഡിറ്റ് വഹിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട അവബോധങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനുതകുന്ന വീഡിയോകൾ, ആനിമേഷൻ, പോസ്റ്ററുകൾ, ട്രോളുകൾ എന്നിവ സി-ഡിറ്റ് നിർമ്മിച്ച് സോഷ്യൽ മീഡിയ വഴിയും വകുപ്പുകളുടെ വെബ്സൈറ്റുകൾ വഴിയും നൽകുന്നുണ്ട്.
പി.എൻ.എക്സ്.1131/2020
- Log in to post comments