നാട്ടിക എസ് എൻ കോളേജിൽ സാനിറ്റൈസർ നിർമ്മിച്ച് നൽകി
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നാട്ടിക ശ്രീനാരായണ കോളേജ് ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ച് വിതരണം ചെയ്തു. ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ച് വിതരണം ചെയ്തത്. പരീക്ഷകൾ നടത്തുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി വിദ്യാർഥികൾക്കും സമീപപ്രദേശത്തുള്ള ആവശ്യക്കാർക്കുമാണ് സൗജന്യമായി വിതരണം നടത്തിയത്. മുൻകൂട്ടി അറിയിച്ചാൽ ആവശ്യമനുസരിച്ച് നിർമ്മിച്ചുനൽകുന്നതാണെന്ന് കെമിസ്ട്രി വിഭാഗം അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ സാമൂഹിക പ്രതിബദ്ധതയോടെ എങ്ങനെ ക്രിയാത്മകമായി ഇടപെടാം എന്നതിനുള്ള ഒരു പരിശീലന പരിപാടി കൂടിയാണ് ഇത്. പ്രിൻസിപ്പൽ ഡോ. റീനാ രവീന്ദ്രൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ.യു എൻ കല നിർമ്മാണരീതി വിവരിച്ചു.
- Log in to post comments