ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ സജീവമാക്കി തളിക്കുളം പഞ്ചായത്ത്
കോവിഡ് 19 വ്യാപനത്തെ തടയുന്നതിന് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്ത് വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി. പ്രസിഡന്റ് പി ഐ സജിത ഉദ്ഘാടനം ചെയ്തു. തളിക്കുളം പഞ്ചായത്തിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി സ്ഥിരമായ ഒരു പൈപ്പ് കണക്ഷൻ സ്ഥാപിച്ച് കൈകൾ കഴുകുന്നതിന് വേണ്ടിയുള്ള സൗകര്യം ഏർപ്പെടുത്തി. പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപഴകുന്ന പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, ഓട്ടോറിക്ഷ ജീവനക്കാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങി എല്ലാവർക്കും തളിക്കുളം ഗ്രാമപഞ്ചായത്ത് തൂവാല വിതരണം ചെയ്തു. പൊതുജനങ്ങൾക്ക് കോവിഡ് 19 വൈറസിനെക്കുറിച്ച് അവബോധം നൽകുന്നതിനുവേണ്ടി പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിലും അനൗൺസ്മെന്റ് നടത്തി. എല്ലാ ഘടക സ്ഥാപനങ്ങൾക്കും ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി പോസ്റ്ററുകൾ അടിച്ച് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എം കെ ബാബു അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സന്ധ്യ രാമകൃഷ്ണൻ, ഇ പി കെ സുഭാഷിതൻ, മെമ്പർമാരായ പി. എ ഷിഹാബ്, ഇ വി കൃഷ്ണഘോഷ്, സിന്ധു ബാലൻ, സുമന ജോഷി, പി ആർ രമേഷ്, കെ എ ഹാറൂൺ റഷീദ്, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കരുൺ, ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ, ഹെൽത്ത് ഉദ്യോഗസ്ഥരായമായ രമ്യ, വിദ്യാസാഗർ, ജിതിൻ, തളിക്കുളത്തെ ഓട്ടോറിക്ഷ ജീവനക്കാർ എന്നിവർ പങ്കെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്തും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് റാപിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് അതിന്റെ കീഴിൽ ഏറ്റവും നല്ല രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി 149 പേരാണ് തളിക്കുളം പഞ്ചായത്ത് അതിർത്തിയിൽ നിരീക്ഷണത്തിലുള്ളത്. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ കെ രജനി സ്വാഗതവും തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ ആർ ഉന്മേഷ് നന്ദി പറഞ്ഞു.
- Log in to post comments