Skip to main content

കാസർകോട് ഒരു കൊറോണ കേസ് കൂടി സ്ഥിരീകരിച്ചു

ജില്ലയിൽ ഒരു കോവിഡ് 19  കേസ് കൂടി സ്ഥിരീകരിച്ചു. കാസർകോട് താലൂക്കിൽ   നിന്നുള്ള 47 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 11ന് വെളുപ്പിന് 2 30 ന് ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് ix344 വിമാനത്തിൽ  രാവിലെ എട്ടുമണിയോടെ കരിപ്പൂരിൽ  എത്തിയ അദ്ദേഹം 12 പുലർച്ചെയുള്ള മാവേലി എക്സ്പ്രസിൽ എസ് 9 കമ്പാർട്ട്മെൻ്റിൽ കാസർഗോഡ് വന്നു. ഈ മാസം 17 ന് ജനറലാശുപത്രിയിൽ ഹാജരായി തുടർന്ന്  അദ്ദേഹത്തിൻറെ തൊണ്ടയിൽ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഫലം ഇന്ന് ലഭിച്ചു. ഇപ്പോൾ കാസർകോട് ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പൂർണ തൃപ്തികരമാണ് എന്ന് ഡിഎംഒ ഡോ എ വി രാംദാസ് അറിയിച്ചു. 12 മുതൽ  ഉള്ള ഇദ്ദേഹത്തിൻറെ  സഞ്ചാരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ് അത് പിന്നീട് അറിയിക്കും

date