Skip to main content
കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപനവും സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അയപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്ത് പങ്കെടുക്കുന്നു.

മുഖ്യമന്ത്രിയെ കണ്ടും ആഹ്വാനം കേട്ടും   അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്

കോവിഡ്- 19 പ്രതിരോധ, തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്ത് ഹാളില്‍ സജ്ജീകരിച്ച പ്രത്യേക മോണിറ്ററിലൂടെ മുഖ്യമന്ത്രിയുടെ പ്രസംഗം, പഞ്ചായത്തധികൃതരും ജനപ്രതിനിധികളും ജീവനക്കാരും വീക്ഷിച്ചു.
  കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പഞ്ചായത്തുകളുടെ പങ്ക് വളരെ വലുതാണ്. ഓരോരുത്തരും കൊറോണ പ്രതിരോധ പ്രവര്‍ത്തനം സ്വയം ഏറ്റെടുത്ത് സമൂഹപ്രതിബദ്ധത ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജനങ്ങളെയും പൊതു പ്രവര്‍ത്തകരെയും ഓര്‍മ്മിപ്പിച്ചു. അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എല്‍. ബാബുവിന്റെ അധ്യക്ഷതയിലാണ് അവലോകന യോഗം ചേര്‍ന്നത്.  കോവിഡ് 19 ന്റെ വ്യാപനം തടയേണ്ടതിന്റെ ആവശ്യകത ജനപ്രതിനിധികളെയും പൊതു പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താനും പ്രതിരോധ പ്രവര്‍ത്തനം എങ്ങനെ നടത്താമെന്ന് മനസിലാക്കാനുമാണ് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സിന് മുമ്പായി പഞ്ചായത്തില്‍ യോഗം സംഘടിപ്പിച്ചത്.അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ 14 പേരാണ്  വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഒരാള്‍ക്ക് പോലും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രലാല്‍ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് നിഷാ ബിനോജ്, സെക്രട്ടറി സുരേന്ദ്രന്‍ പിള്ള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് ചന്ദ്രലാല്‍ എന്നിവര്‍ സംസാരിച്ചു.
 

date