Post Category
എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ റോഡ് പുനരുദ്ധാരണത്തിന് 611 ലക്ഷം
എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെയും കോര്‍പ്പറേഷന്‍ പരിധിയിലെയും പ്രളയത്തില്‍ തകര്‍ന്ന 56 റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് 611 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചതെന്ന് ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
നന്മണ്ട പഞ്ചായത്തിലെ ഒന്‍പത് റോഡുകള്‍ക്ക് 95 ലക്ഷം, കോര്‍പ്പറേഷന്‍ പരിധിയിലെ മൂന്ന് റോഡുകള്‍ക്ക് 33 ലക്ഷം, ചേളന്നൂര്‍ പഞ്ചായത്തിലെ 10 റോഡുകള്‍ക്ക് 108 ലക്ഷം, കക്കോടി പഞ്ചായത്തിലെ എട്ട് റോഡുകള്‍ക്ക് 85 ലക്ഷം, കുരുവട്ടൂര്‍ പഞ്ചായത്തിലെ ഒന്‍പത് റോഡുകള്‍ക്ക് 95 ലക്ഷം, തലക്കുളത്തൂര്‍ പഞ്ചായത്തിലെ ഒന്‍പത് റോഡുകള്‍ക്ക് 95 ലക്ഷം, കാക്കൂര്‍ പഞ്ചായത്തിലെ എട്ട് റോഡുകള്‍ക്ക് 90 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
date
- Log in to post comments