Post Category
ബാലുശ്ശേരി മണ്ഡലത്തിലെ 27 റോഡുകള്‍ നവീകരിക്കും
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാലുശ്ശേരി മണ്ഡലത്തിലെ 27 റോഡുകള്‍ ഒന്നാം ഘട്ടത്തില്‍ നവീകരിക്കുമെന്ന് പുരുഷന് കടലുണ്ടി എം.എല്‍.എ അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി. ഇതിനായി 6.05 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1000 കോടി രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. റോഡുകള്‍ നവീകരിക്കുന്നതിനുള്ള നിര്‍വ്വഹണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന റോഡുകളുടെ പ്രാദേശിക തല മേല്‍നോട്ടത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപനതല കമ്മിറ്റി രൂപീകരിക്കണം.
date
- Log in to post comments