Post Category
വിവരാവകാശ കമ്മീഷൻ 31വരെയുള്ള സിറ്റിംഗ് മാറ്റിവച്ചു
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി, സംസ്ഥാന വിവരാവകാശ കമ്മീഷൻ നേരിട്ടും വീഡിയോ കോൺഫറൻസിംഗും വഴിയും മാർച്ച് 31വരെ നിശ്ചയിച്ചിരുന്ന മുഴുവൻ ജില്ലകളിലെയും ഹിയറിങ് മാറ്റിവച്ചു.
അനുബന്ധ പ്രതിരോധപ്രവർത്തനങ്ങൾ എന്ന നിലയിൽ തിരുവനന്തപുരം പുന്നൻ റോഡിലുള്ള കമ്മീഷൻ ആസ്ഥാനം എല്ലാ നിലയിലും അണുമുക്തമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. മാർച്ച് 31വരെ സന്ദർശകർക്ക് ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവരാവകാശ കമ്മീഷണർമാരുൾപ്പെടെ മുഴുവൻ ജീവനക്കാരും ഓഫീസിൽ പ്രവേശിക്കുന്നതിന് മുമ്പ് സാനിറ്റൈസർ/സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കുന്ന രീതി കർശനമാക്കി. ഓഫീസ് കേന്ദ്രീകരിച്ചുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമൊന്നുമില്ലെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ അറിയിച്ചു.
പി.എൻ.എക്സ്.1151/2020
date
- Log in to post comments