Post Category
ഭക്ഷണ കിറ്റ് നല്‍കി
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് സഹായവുമായി നാലാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ് ഭക്ഷണ കിറ്റുകള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് കൈമാറി. അരി, പഞ്ചസാര, അവില്‍, റവ തുടങ്ങിയ അവശ്യ വസ്തുക്കള്‍ അടങ്ങിയ 51 കിറ്റുകളാണ് നല്‍കിയത്. ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കാണ് ഭക്ഷണ കിറ്റ് ലഭ്യമാക്കുക. ആര്‍.ടി.ഒ എം. പി ജെയിംസ്, ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംങ് പാര്‍ട്ട്ണര്‍മാരായ പി. സിറാജ്, സമീര്‍ മൂസ, സി.കെ അഷ്‌റഫ്, വയനാട് ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവരാണ് കിറ്റ് കൈമാറിയത്. മോട്ടോര്‍ വാഹന വകുപ്പ്, വയനാട് ഹെല്‍പ്പ്‌ലൈന്‍ എന്നിവ മുഖാന്തരമാണ് ഭക്ഷണകിറ്റുകള്‍ കൈമാറിയത്.
date
- Log in to post comments