Post Category
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തണം
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്കായി തൊഴിലന്വേഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി നടത്തണം. പുതുക്കലുകള്‍ക്ക് മെയ് 31 വരെ സമയം ലഭിക്കും. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ ചെയ്താല്‍ മതി. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 29 വരെയുള്ള തീയതിയില്‍ 90 ദിവസം പൂര്‍ത്തിയാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്താല്‍ മതി. ഫോണ്‍ 04936 202534.
date
- Log in to post comments