കൊറോണ ബോധവല്‍ക്കരണം ബിവറേജസ് ഔട്ട് ലെറ്റിലേക്കും
സമഗ്രശിക്ഷ ഇടുക്കി, തൊടുപുഴ ജനമൈത്രി പോലീസ്, കേരള പോലീസ് അസ്സോസിയേഷന്‍, പൊതുജനാരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊടുപുഴ ബിവറേജസ് കോര്‍പ്പറേഷനില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് മാസ്‌ക് വിതരണവും 'ബ്രേക്ക് ദ ചെയിന്‍' ബോധവല്‍ക്കരണവും നടത്തി. സമഗ്രശിക്ഷാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി വിശദീകരണം നടത്തി. എ.പി.എസ്.എച്ച്.ഒ സജീവ് ചെറിയാന്‍ മാസ്‌ക് വിതരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സമഗ്രശിക്ഷ ഇടുക്കിയിലെ കരിമണ്ണൂര്‍, തൊടുപുഴ, അറക്കുളം ബി.ആര്‍.സികളിലെ 12 സ്‌പെഷ്യലിസ്റ്റ് അധ്യാപികമാരാണ് കരിങ്കുന്നത് സജ്ജമാക്കിയ തയ്യല്‍ കേന്ദ്രത്തില്‍ മാസ്‌ക് നിര്‍മ്മാണം നടത്തുന്നത്. പോലീസ് അസോസിയേഷന്‍, സമഗ്രശിക്ഷാ ജില്ലാ ഓഫീസ്, തൊടുപുഴ ബി.ആര്‍.സി എന്നിവര്‍ സൗജന്യമായി നല്‍കിയ കോട്ടണ്‍ തുണി ഉപയോഗിച്ച് നിര്‍മ്മിച്ച് ആദ്യ 200 മാസ്‌കുകള്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ വരുന്ന ഉപഭോക്താക്കള്‍, ലോട്ടറി തൊഴിലാളികള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് നല്‍കി.
ജനമൈത്രി സി.ആര്‍.ഒ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷാജി.എം, പോലീസ് അസ്സോസിയേഷന്‍ പ്രസിഡന്റ് ബിനോയ് റ്റി.എം, പി.കെ ബൈജു, സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ മൈക്കിള്‍ സെബാസ്റ്റ്യന്‍, ബി.പി.ഒ മാരായ ജോസി ജോസ്, ബിജു സ്‌കറിയ എന്നിവര്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍ സുലൈമാന്‍കുട്ടി കെ.എ ഏകോപനം നടത്തി. കൂടുതല്‍ മാസ്‌കുകള്‍ ബിവറേജസ് ഔട്ട്‌ലെറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിതരണം ചെയ്യും. ഫോണ്‍ 9747253522
- Log in to post comments