Post Category
കോവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അഞ്ച് പേർ കൂടി രോഗമുക്തരായി എന്ന് തുടർ പരിശോധന ഫലം
ജില്ലയിൽ രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ കഴിയുകയായിരുന്ന അഞ്ച് പേർ കൂടി രോഗമുക്തരായി. ചികിത്സ ആരംഭിച്ച ശേഷം തുടർച്ചയായ രണ്ട് സാമ്പിൾ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആകുമ്പോൾ ആണ് രോഗത്തിൽ നിന്നും മുക്തരായി കണക്കാക്കുക.
ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയ കണ്ണൂർ സ്വദേശികളായ മൂന്നംഗ കുടുംബം, ബ്രിട്ടീഷ് യാത്ര സംഘത്തിൽ പെട്ട 76 വയസ്സുള്ള പുരുഷനും. അത്ര തന്നെ വയസ്സുള്ള സ്ത്രീയുമടക്കം 5 പേർ കൂടി രോഗമുക്തി നേടി. ഡിസ്ചാർജ് അടക്കമുള്ള കാര്യങ്ങൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും.
date
- Log in to post comments