Skip to main content

തൊഴിലാളികളുടെ സംരക്ഷണം തൊഴിലുടമകൾ നിർവഹിക്കണം

കൊച്ചി: കോവിഡ്- 19 രോഗ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന സ്വന്തമായി താമസ സ്ഥലം ഇല്ലാത്തവരുമായ തൊഴിലാളികളുടെ താമസം, ഭക്ഷണം, സംരക്ഷണം എന്നിവ തൊഴിലുടമകൾ നിർവഹിക്കണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. തൊഴിലാളികൾ പുറം ലോകവുമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണിത്. തൊഴിലാളികളുടെ താമസസ്ഥലത്തെ ശുചിത്വവും തൊഴിലുടമകൾ ഉറപ്പാക്കണം. ഇതു പാലിക്കാത്ത തൊഴിലുടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കും. പരിസര ശുചിത്വം സംബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർമാർ പരിശോധന നടത്തണം. തൊഴിലാളികളുടെ സംരക്ഷണം തൊഴിലുടമകൾ ഉറപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ ലേബർ ഓഫീസർ എൻഫോഴ്സ്മെൻറിനെ ചുമതലപ്പെടുത്തി. തൊഴിലുടമ ചുമതലയിൽ വീഴ്ച വരുത്തുന്നത് കണ്ടെത്തിയാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. പോലീസ് കേസ്  രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കും.

date