Skip to main content

നിരീക്ഷണ കാലത്ത് സാധനങ്ങൾ വീട്ടിലെത്തിക്കാൻ യുവജന ക്ഷേമ ബോർഡ്‌ 

കാക്കനാട് : നിരീക്ഷണ കാലമായത് കൊണ്ട് പുറത്തിറങ്ങാൻ വയ്യ, വീട്ടിലാണെങ്കിൽ അവശ്യ സാധനങ്ങളും ഇല്ല,  എന്ത് ചെയ്യുമെന്ന ആശങ്കക്ക് പരിഹാരവുമായി യുവജന ക്ഷേമ ബോർഡ്‌ രംഗത്തുണ്ട്. നിരീക്ഷണത്തിൽ ഉള്ള ആളുകൾക്ക് മാത്രമല്ല ആവശ്യപ്പെടുന്ന എല്ലാ ആളുകൾക്കും സാധനങ്ങൾ വീട്ടിലെത്തിക്കാൻ യൂത്ത് ആക്ഷൻ ഫോഴ്സ് സജ്ജമാണ്. അതാത് പ്രദേശങ്ങളിൽ നിന്നുള്ള കടകളിൽ നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചു കൊണ്ടാണ് യൂത്ത് ആക്ഷൻ ഫോറം അംഗങ്ങളുടെ പ്രവർത്തനം.

date