Skip to main content

അവശ്യസാധനങ്ങളുടെ വിതരണം സുഗമമാക്കും: ജില്ലാ കളക്ടര്‍

കാക്കനാട്: പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയില്‍ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ എറണാകുളം മാര്‍ക്കറ്റ് സന്ദര്‍ശ്ശിച്ച കളക്ടര്‍ ഉപഭോക്താക്കളും വില്‍പ്പനക്കാരുമായി ആശയവിനിമയം നടത്തി. കൃത്രിമ വിലവര്‍ദ്ധനവ് സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ കളക്ടര്‍ ജില്ലയില്‍ വിപണി നിരീക്ഷണത്തിനായി മൂന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ ദിവസവും ഇവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിലയിരുത്തുന്നതുമായി അറിയിച്ചു.
    അവശ്യസാധനങ്ങളുടെ വിതരണം സുഗമമാക്കുന്നതിനായി പോലീസ് വകുപ്പിന്റെ എല്ലാവിധ സഹകരണവും ഉണ്ടാകും. പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണത്തിന് യാതൊരു തടസ്സവും ഇല്ല. ആളുകള്‍ ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങുന്ന പ്രവണത ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പോലീസ് അസി. കമ്മീഷ്ണര്‍ കെ. ലാല്‍ജിയും മറ്റ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

date