Skip to main content

അംശാദായ ശേഖരണം, രജിസ്‌ട്രേഷന്‍ ക്യാമ്പ്

    കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശാദായ ശേഖരണം, രജിസ്‌ട്രേഷന്‍ എന്നിവ നടത്തുന്നതിന് വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് നടത്തും.  കുന്നത്തിടവക, ചുണ്ടേല്‍ വില്ലേജുകളിലുള്ളവര്‍ക്ക് ഫെബ്രുവരി 15ന് വൈത്തിരി പഞ്ചായത്ത് ഹാളിലും, ഇരുളം വില്ലേജുകാര്‍ക്ക് 17ന് ഇരുളം ഗവ.ഹൈസ്‌കൂളിലും, കല്‍പ്പറ്റ വില്ലേജില്‍ 21ന് കല്‍പ്പറ്റ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലും മൂപ്പൈനാട്, തോമാട്ടുചാല്‍ വില്ലേജുകളിലുള്ളവര്‍ക്ക് 24ന് മൂപ്പൈനാട് പഞ്ചായത്ത് ഹാളിലും, പാടിച്ചിറ വില്ലേജ് 27ന് മുള്ളന്‍കൊല്ലി പഞ്ചായത്ത് ഹാളിലും കോട്ടത്തറ വില്ലേജ് മാര്‍ച്ച് 13ന് കോട്ടത്തറ പഞ്ചായത്ത് ഹാളിലും തിരുനെല്ലി, തൃശ്ശിലേരി വില്ലേജുകളില്‍ 17ന് തിരുനെല്ലി പഞ്ചായത്ത് ഹാളിലും വെങ്ങപ്പള്ളി വില്ലേജിലുള്ളവര്‍ക്ക് 20ന് വെങ്ങപ്പള്ളി കൃഷി ഭവനിലും പേര്യ വില്ലേജിലുള്ളവര്‍ക്ക് 22ന് പേര്യ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
 

date