Skip to main content

കോവിഡ് 19 മുഖത്തല അഡീഷണല്‍ ഐ സി ഡി എസ് വഴി ടെലികൗണ്‍സിലിംഗ്

കൊറോണ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട്  ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും വീടുകളില്‍ നീരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍  ടെലികൗണ്‍സിലിംഗ്. വനിതാ ശിശുവികസന വകുപ്പിന്റെ മുഖത്തല അഡിഷണല്‍ ഐ സി ഡി എസിന്റെ നേതൃത്വത്തിലാണ്  കൗണ്‍സിലിംഗ് സൗകര്യം ആരംഭിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ കഴിയുന്നവര്‍ക്കും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കൗണ്‍സിലിംഗ് സൗകര്യം പ്രയോജനപ്പെടുത്താം. സ്‌കൂള്‍ കൗണ്‍സിലര്‍മാരാണ് കൗണ്‍സിലിംഗ് നല്‍കുക. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ക്കും കൗണ്‍സിലിംഗ് നല്‍കും. ടെലികൗണ്‍സിലിംഗ് സേവനം ആവശ്യമുള്ളവര്‍ 9747280022, 9074417422, 8921206136 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 

date