Skip to main content

കോവിഡ്- 19: പരിശോധനകള്‍ കര്‍ശനമാക്കി

പൊതുവിതരണ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊല്ലം താലൂക്കിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കൊല്ലം പൊതുകമ്പോളം, കേരളപുരം, കുണ്ടറ, ആറുമുറിക്കട, മുഖത്തല മേഖലകളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യധാന്യങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങളില്‍ വില കുറയ്ക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കി.
കുണ്ടറ മുക്കട ജംഗ്ഷനില്‍ സവാളയ്ക്ക് 50 രൂപ ഈടാക്കിയ കടയില്‍ 33 രൂപ ആക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ നിര്‍ദേശം നല്‍കി. അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. പ്രത്യേക സാഹചര്യത്തില്‍ വ്യാപാരികളും വ്യവസായികളും സര്‍ക്കാരിനോട് സഹകരിക്കണമെന്നും അറിയിച്ചു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി വി അനില്‍കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ബി ഗോപകുമാര്‍, ആര്‍ അനിയന്‍, ജോണ്‍സണ്‍, ഹുസൈന്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജയചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

 

date