Skip to main content

കമ്യൂണിറ്റി കിച്ചൻ : കൊച്ചി കോർപ്പറേഷന് കളക്ടറുടെ താക്കീത്

തദ്ദേശ ഭരണ സ്ഥാപനങ്ങൾ അടിയന്തരമായി കമ്യൂണിറ്റി കിച്ചൻ ആരംഭിക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിൽ കൊച്ചി കോർപ്പറേഷന്റെ അലംഭാവം അവസാനിപ്പിക്കണമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് കർശനമായി താക്കീത് നൽകി.

ഇന്നലെ (വ്യാഴം) കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലും ഇതു സംബന്ധിച്ച് കർശന നിർദേശം കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകിയിരുന്നതാണ്. 

നഗരസഭാ പരിധിയിൽ സർക്കാർ നിർദേശപ്രകാരമുള്ള കമ്യൂണിറ്റി കിച്ചനുകൾ ഇന്നു തന്നെ ആരംഭിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു

date