Skip to main content

അബ്കാരി തൊഴിലാളി ക്ഷേമനിധി

കൊച്ചി: അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് കൊടുക്കുമെന്ന് ബോർഡ് ചെയർമാൻ സി.കെ. മണി ശങ്കർ അറിയിച്ചു.

കോവിഡ് 19 ലോക്ക് ഡൗൺ മൂലം അടച്ചു പൂട്ടിയ ബാറുകളിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് ആശ്വാസമായി 5000 രൂപ വീതവും 10000 രൂപ വായ്പയായും അനുവദിക്കുന്നതിനും തീരുമാനിച്ചു

അടച്ച ബാറുകളിൽ നിലവിൽ ജോലി ചെയ്ത വന്നിരുന്നവരായിരുന്നെന്ന് തെളിയിക്കുന്ന രേഖ സഹിതം ക്ഷേമനിധി അംഗങ്ങൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം 

തുക ഏപ്രിൽ മാസം എട്ടാം തിയതിക്കു മുൻപായി വിതരണം ചെയ്യുന്നതാണെന്നും 
ചെയർമാൻ അറിയിച്ചു.

date