Skip to main content

കോവിഡ് 19 സാമൂഹ്യ അടുക്കളകള്‍ സജീവം ഭക്ഷണം കഴിച്ചത് 16,957 പേര്‍

സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച സാമൂഹ്യ അടുക്കളകളില്‍ 16,957 പേരാണ് ഇന്നലെ (മാര്‍ച്ച് 28) ഭക്ഷണം കഴിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ എഴുപത്തിനാലും നഗരങ്ങളില്‍ പതിനാലും അടുക്കളകളാണ് രണ്ടാംദിനം പ്രവര്‍ത്തനം തുടങ്ങിയത്. ജില്ലയുടെ 64 ഗ്രാമപഞ്ചായത്തുകളിലും സാമൂഹ്യ അടുക്കളകള്‍ പ്രവര്‍ത്തനസജ്ജമാണ്. 500 ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് ആവശ്യക്കാര്‍ക്ക് ഭക്ഷണം നേരിട്ട് എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.
സാമൂഹ്യ അടുക്കളകള്‍ സജ്ജമാക്കുന്നതിനും ഭക്ഷണം എത്തിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഭക്ഷണ വിതരണം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു.

 

date