Skip to main content

കോവിഡ് 19 ഹോം ഐസോലേഷന്‍ ഫീല്‍ഡ് വിസിറ്റ് കര്‍ശനമാക്കി വാര്‍ഡുതല കമ്മിറ്റികള്‍

ഹോം ഐസോലേഷനിലുള്ളവരെ നിരീക്ഷിക്കുന്നതിനായി വാര്‍ഡുതല കമ്മിറ്റികള്‍ നടത്തുന്ന ഫീല്‍ഡ് വിസിറ്റുകള്‍ കര്‍ശനമാക്കി. സമ്പര്‍ക്ക വിലക്കിലോ നിയന്ത്രണത്തിലോ ഉള്ള വ്യക്തിയുടെ പൂര്‍ണവിവരങ്ങള്‍ വാര്‍ഡ് കമ്മിറ്റികള്‍ ശേഖരിക്കും. വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനം, പ്രകടമായ രോഗലക്ഷണങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, ചികിത്സയുടെ വിവരങ്ങള്‍, അടുത്ത് ഇടപഴകിയവരുടെ വിവരങ്ങള്‍, പൊതുസ്ഥലങ്ങള്‍, യാത്രകള്‍, പരിപാടികള്‍ എന്നിവയിലെ പങ്കാളിത്തം, വീടുകളിലെ ആള്‍ക്കാരുടെ എണ്ണം, അയല്‍പ്പക്കത്തെ രോഗലക്ഷണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ എടുക്കേണ്ടതുണ്ട്.
ഒരു പ്രദേശത്തെ അസാധാരണമായ രോഗാവസ്ഥ, ആശുപത്രിയിലായവര്‍, മരണപ്പെട്ടവര്‍ തുടങ്ങി കഴിഞ്ഞ ഒരു മാസത്തെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സമ്പര്‍ക്ക വിലക്കിലുള്ള ആള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ ഗൃഹസന്ദര്‍ശന രജിസ്‌ട്രേഷന്‍ ആപ്ലിക്കേഷനില്‍  (https://kerala-field-covid.sprinklr.com)  അപ്‌ലോഡ് ചെയ്യണം.

 

date