Skip to main content

കോവിഡ് 19 ജില്ലയില്‍ ഒരു കോവിഡ് 19 പോസിറ്റീവ് കേസ് കൂടി

ജില്ലയില്‍ ഒരു പോസിറ്റീവ് കേസ് കൂടി ഇന്നലെ(മാര്‍ച്ച് 31) റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 പോസിറ്റീവായ  പ്രാക്കുളം സ്വദേശിയുടെ കുടുംബാംഗമാണ് പരിശോധനയില്‍ പോസിറ്റീവ് ആയി തെളിഞ്ഞത്. പ്രാക്കുളം സ്വദേശിയുമായി ഇടപെട്ട 139 പ്രൈമറി, 155 സെക്കന്ററി കോണ്ടാക്ടുകള്‍ ഫീല്‍ഡ് വിസിറ്റിലൂടെ പരിശോധന പൂര്‍ത്തിയാക്കി. പ്രൈമറി കോണ്ടാക്ടിന്റെ  സാമ്പിള്‍ പരിശോധനാ ഫലം വന്നപ്പോഴാണ് ഒരു കുടുംബാംഗം കൂടി കോവിഡ്  പോസിറ്റീവായത്. മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

date