Skip to main content

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി ധനസഹായം; അപേക്ഷ ക്ഷണിച്ചു

 

 

കൊച്ചി:  ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതി 2017-18 പ്രകാരം കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്നതും പഠനസൗകര്യം ഇല്ലാത്തതുമായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും കൊച്ചി കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷകര്‍ 600 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ വിസ്തീര്‍ണമുളള വീടുളളവരും മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം.

നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, കുടുംബ വാര്‍ഷിക വരുമാനം സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം,  കൈവശവകാശ സര്‍ട്ടിഫിക്കറ്റ്, യു.പി.എ.ഡി യില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 19-ന് വൈകിട്ട് അഞ്ചിന് മുമ്പായി കൊച്ചി കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും കണയന്നൂര്‍ താലൂക്ക് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന കൊച്ചി കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായി  ബന്ധപ്പെട#ുക.

date