Post Category
മണ്ണെണ്ണ പെര്‍മിറ്റ് വിതരണം
മഞ്ചേശ്വരം താലൂക്ക് താലൂക്ക് പരിധിയിലുളള കൃഷിഭവനുകളില്‍ കാര്‍ഷികാവശ്യത്തിനുളള മണ്ണെണ്ണ പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിച്ച കര്‍ഷകര്‍ക്ക് ഈ മാസം 16 ,17 തീയതികളില്‍ പെര്‍മിറ്റുകള്‍ വിതരണം ചെയ്യും. 16 ന് മഞ്ചേശ്വരം മീഞ്ച പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് അതാത് കൃഷിഭവനുകളിലും വോര്‍ക്കാടി പഞ്ചായത്തിലുള്ളവര്‍ക്ക് വോര്‍ക്കാടി പഞ്ചായത്തു ഹാളിലും മംഗല്‍പാടി പഞ്ചായത്തിലേത് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസിലും വിതരണം ചെയ്യും. 17 ന് കുമ്പള പുത്തിഗെ എന്‍മകജെ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് അതാത് കൃഷിഭവനുകളില്‍ നിന്നും പൈവളികെ പഞ്ചായത്തിലുള്ളവര്‍ക്ക് പൈവളിഗെ പഞ്ചായത്ത് ഹാളിലും പെര്‍മിറ്റ് വിതരണം ചെയ്യും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വിതരണം. പെര്‍മിറ്റ് ഉടമകള്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി 30 രൂപ പെര്‍മിറ്റ് ഫീസും സഹിതം ഹാജരാകണം.
date
- Log in to post comments