Skip to main content

സമൂഹ അടുക്കള: 19458 ഭക്ഷണപൊതികൾ വിതരണം ചെയ്തു

ജില്ലയിൽ ആരംഭിച്ച സമൂഹ അടുക്കളകളുടെ എണ്ണം 104 ആയി. പഞ്ചായത്തുകളിൽ 88 ഉം കോർപ്പറേഷനുകളിലും നഗരസഭകളിലും ആയി 16 ഉം സമൂഹ അടുക്കളകളാണ് പ്രവർത്തനം ആരംഭിച്ചത്. ഇവയിൽ നിന്നായി 19458 ഭക്ഷണപൊതികൾ ബുധനാഴ്ച (എപ്രിൽ 1) വിതരണം ചെയ്തു. 15226 സൗജന്യ പൊതികൾ ഉൾപ്പെടെയാണിത്. ഗ്രാമപ്രദേശങ്ങളിൽ 13588 ഉം നഗരപ്രദേശങ്ങളിൽ 5870 ഉം ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്.

date