Skip to main content

കൊറോണ വൈറസ് കൺട്രോൾ റൂം, കലക്ടറേറ്റ് , കാക്കനാട്,  എറണാകുളം, 01/04/20

 

ബുള്ളറ്റിൻ - 6 PM
•    ഇന്ന് (01 /04 /20) ജില്ലയിൽ 3 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടു പേർ കോവിഡ് രോഗം മൂലം മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ  ആയ 32 വയസ്സുള്ള യുവതിയും, 17 വയസ്സുള്ള യുവാവും ഉൾപ്പെടുന്നു. എയർപോർട്ട് നിരീക്ഷണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 41 വയസ്സുള്ള ആരോഗ്യ പ്രവർത്തകനാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. മൂവരും അവരുടെ വീടുകളിൽ നിരീക്ഷണത്തിൽ ആയിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.  

•    ഇന്ന് പുതിയതായി 421  പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.  വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന   1112   പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി.  നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  4590   ആണ്.

•    ഇന്ന് 7 പേരെ കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ  ഐസൊലേഷൻ വാർഡിൽ  പ്രവേശിപ്പിച്ചു.  ഇതോടെ ആശുപത്രികളിൽ  ഐസൊലേഷനിലുള്ളവരുടെ  ആകെ എണ്ണം 37  ആയി. ഇതിൽ 22 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും              5  പേർ  മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, 2 പേർ ആലുവ ജില്ലാ ആശുപത്രിയിലും, 7 പേർ സ്വകാര്യ ആശുപത്രിയിലും. ഒരാൾ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.   

•    ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  4627   ആണ്.

•    ഇന്ന്  32  പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് 19 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. •    ഇതിൽ 16 എണ്ണം നെഗറ്റീവും, 3 എണ്ണം പോസിറ്റീവും ആണ്. ഇനി 88  സാമ്പിളുകളുടെ കൂടി  ഫലം ആണ് ലഭിക്കാനുള്ളത്.  

•    ജില്ലയിൽ നിലവിൽ 133 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 98 എണ്ണം പഞ്ചായത്തുകളിലും 35 എണ്ണം നഗരസഭ പ്രദേശത്തുമാണ്. ഇവ വഴി ഇന്ന് 38,845 പേർക്ക് ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രദേശത്ത് 19,476 പേർക്കും നഗരസഭ പ്രദേശത്ത് 19,099 പേർക്കുമാണ് ഫുഡ് കിറ്റുകൾനൽകിയത്.

•    ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 893 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 9 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി. 

•    ജില്ലാ പാലിയേറ്റീവ് യൂണിറ്റിൽ നിന്ന്  നിരീക്ഷണത്തിൽ കഴിയുന്ന 277 വയോജനങ്ങളെ വിളിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു.

•    അതിഥി തൊഴിലാളികൾക്കിടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി ഇന്ന് അതിഥി തൊഴിലാളികൾ താമസിക്കുന്ന 14 സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇതിൽ 14 പേർക്ക് പനി, ചുമ തുടങ്ങിയവ കണ്ടെതിനെ തുടർന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിവരമറിയിച്ച് വൈദ്യസഹായം ലാഭ്യമാക്കി.

•    ഇന്ന് 258 ഫോൺ വിളികളാണ് ട്രോൾ റൂമിലെത്തിയത്. ഇന്ന് രാവിലെ 9 മണി വരെ ലഭിച്ച 187 കോളുകൾ ഉൾപ്പെടെയാണിത്. ഇതിൽ 158 എണ്ണവും പൊതുജനങ്ങളിൽ നിന്നാണ്. അതിഥി തൊഴിലാളികളിൽ നിന്നും 36 ഫോൺ വിളികളാണ് എത്തിയത്.  ഭക്ഷണത്തിൻ്റെ വിവരങ്ങൾ അന്വേഷിച്ചും, നിരീക്ഷണ കാലാവധി പൂർത്തിയാകുമ്പോൾ നൽകുന്ന സർട്ടിഫിക്കറ്റിനെക്കുറിച്ച് അറിയാനും വിളികളെത്തി. കൂടാതെ സ്വദേശത്തേക്ക് മടങ്ങാനാകുമോ എന്നന്വേഷിച്ച് വിദേശ പൗരൻമാരിൽ നിന്നും വിളികളെത്തി. കൺട്രോൾ റൂം - 0484 2368802 / 2428077 / 0484 2424077

•    നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറുമായി നേരിട്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് ഇന്ന് വിളിച്ചത് 33 പേരെയാണ്. ഇവർ ഡോക്ടറോട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
Home quarantine New    421
Home quarantine Total    4590
No. of persons released from Home quarantine today    1112
Hospital Isolation today     7 (GMC)
Hospital Isolation Total    37
(GMC – 22, GH Mvpa – 5, DH Aluva – 2, GMH Karuvelipady – 1, Pvt – 7)
Positive cases today    3 
Total Positive cases till date    24
Total Positive cases under treatment    17
Samples sent today    32
Results received today    19
Results waiting     88
Total calls    258

ജില്ലാ കളക്ടർ
എറണാകുളം

date