Skip to main content

സന്നദ്ധ പ്രവർത്തകർക്ക് യാത്രാനുമതി ക്കുള്ള അപേക്ഷ

കാക്കനാട്: ജില്ലയിൽ കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന സന്നദ്ധ പ്രവർത്തകർക്ക് യാത്രാനുമതി ലഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വഴി  രജിസ്റ്റർ ചെയ്യണമെന്ന് കളക്ടർ എസ്.സു ഹാസ് അറിയിച്ചു. ഇ-പാസ് ആയാണ് അനുമതി ലഭിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ epass.kerala.gov.in എന്ന പേർട്ടലിൽ അപേക്ഷകൻ്റെ ഫോട്ടോ, ഏതെങ്കിലും തിരിച്ചറിയൽ രേഖ എന്നിവ സഹിതം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾ epassernakulam@gmail.com എന്ന മെയിലിലും അയക്കണം. പരിശോധനകൾക്ക് ശേഷം പാസ് അപേക്ഷകൻ്റെ മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്നും സ്വീകരിക്കാം. ഇത് ലഭ്യമാകുന്ന സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തകന് നിലവിൽ ലഭിക്കുന്ന മറ്റ് യാത്രാ പാസുകൾ അസാധുവാകുമെന്നും കളക്ടർ അറിയിച്ചു.

date