Post Category
മലപ്പുറം ജില്ലയില്‍ സാമൂഹിക അടുക്കളകള്‍ വഴി ഇന്നലെ 39,804 പേര്‍ക്ക് ഉച്ച ഭക്ഷണം നല്‍കി
രാജ്യ വ്യാപകമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സാമൂഹിക അടുക്കളകള്‍ വഴിയുള്ള ഭക്ഷണ വിതരണം തുടരുന്നു. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 109 സാമൂഹിക അടുക്കളകളില്‍ നിന്നായി ഇന്നലെ (ഏപ്രില്‍ 01) 2,704 പേര്‍ക്ക് പ്രാതലും 39,804 പേര്‍ക്ക് ഉച്ചഭക്ഷണവും 13,351 പേര്‍ക്ക് അത്താഴവും വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്തുകളില്‍ 2,489 പേര്‍ക്ക് പ്രാതലും 32,094 പേര്‍ക്ക് ഉച്ചഭക്ഷണവും 11,128 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ പ്രാതല്‍ 215 പേര്‍ക്കും ഉച്ചഭക്ഷണം 7,710 പേര്‍ക്കും 2,223 പേര്‍ക്ക് അത്താഴവും നല്‍കി. പാകം ചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ വഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നത്.
date
- Log in to post comments