Skip to main content

സാങ്കേതിക വിദ്യാ വികാസം വഴി പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും - സെമിനാര്‍

 

     പഞ്ചായത്തുകള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ കഴിയുമെന്ന് പഞ്ചായത്തു ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ അഭിപ്രായപെട്ടു. വിവര സാങ്കേതിക വിദ്യയിലൂടെ നാളത്തെ പഞ്ചായത്ത് എന്ന വിഷയത്തില്‍ നിലമ്പൂര്‍ അമരമ്പലം ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറിലാണ് സര്‍ക്കാറിന്റെ ഇതു സംബന്ധിച്ച നയം ചര്‍ച്ചചെയ്തത്. നിലവിലുള്ള സോഫ്റ്റ് വെയറുകളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ സെമിനാര്‍ സമഗ്രമായി ചര്‍ച്ച ചെയ്തു.
പി.വി അന്‍വര്‍ എം.എല്‍.എ. സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍  ഡൊമൈന്‍ എക്‌സ്‌പെര്‍ട്ട് ജിജു കൃഷണന്‍ കെ വിഷയമവതരിപ്പിച്ചു. ഐ. കെ.എം ജില്ലാ കോഓഡിനേറ്റര്‍ എം.പി രാജന്‍ മോഡറേറ്ററായിരുന്നു.
 ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആലിപ്പറ്റ ജമീല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. രാധാമണി (മൂത്തേടം), അസൈനാര്‍ (കരുളായി), സിനി എം.വി (ആലിപ്പറമ്പ്) നജീബ് (കാളികാവ)്, പെര്‍ഫോമന്‍സ് സൂപ്പര്‍വൈസര്‍ അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ സ്വാഗതവും വി.ശിവദാസന്‍ നായര്‍ നന്ദിയും പറഞ്ഞു.
'വികേന്ദ്രീകരണാസൂത്രണത്തിന്റെ രണ്ടു ദശകങ്ങളും തദ്ദേശ സ്വയംഭരണവും' എന്ന വിഷയത്തില്‍ വേങ്ങരയില്‍ നടത്തിയ സെമിനാര്‍ അഡ്വ.കെ.എന്‍.എ. ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കില ഡയറക്ടര്‍ ഡോ ജോയ് ഇളമണ്‍ വിഷയാവതരണം നടത്തി. വേങ്ങര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ ഹക്ക് അദ്ധ്യക്ഷത വഹിച്ചു.
ജനകീയാസൂത്രണം ജില്ലാ കോര്‍ഡിനേറ്റര്‍ എ. ശ്രീധരന്‍ മോഡറേറ്ററായിരുന്നു. പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.കെ.നാസര്‍, സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗം കെ.കെ. ജനാര്‍ദ്ദനന്‍, തെന്നല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി.കുഞ്ഞി മൊയ്തീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെമിനാര്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ഷാജി സ്വാഗതവും പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍ വൈസര്‍ അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

 

date