കോവിഡ് 19 റേഷന്‍ വിതരണം ഇങ്ങനെ
റേഷന്‍ കടകളിലൂടെ ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതമായി എ എ വൈ(മഞ്ഞ) കാര്‍ഡിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
പി എച്ച് എച്ച്(പിങ്ക്) കാര്‍ഡിന് ഒരംഗത്തിന് നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യം.
എന്‍ പി എസ്(നീല) കാര്‍ഡിന് ഏഴ് അംഗങ്ങള്‍ വരെയുള്ള കാര്‍ഡിന് 15 കിലോഗ്രാം അരി (അംഗങ്ങള്‍ ഏഴിന് മുകളിലുണ്ടെങ്കില്‍ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം വീതം) സൗജന്യമായി ലഭിക്കും.
എന്‍ പി എസ്(വെള്ള) കാര്‍ഡിന് 15 കിലോഗ്രാം അരി സൗജന്യം.
റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടെയും പേരും ആധാര്‍ നമ്പരും രേഖപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കിയാല്‍ 15 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിക്കും. സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ കളവാണെന്ന് ബോധ്യപ്പെട്ടാല്‍ വാങ്ങുന്ന അരിയുടെ വിപണി വിലയുടെ ഒന്നര ഇരട്ടി തുക ഈടാക്കും.
- Log in to post comments