Skip to main content

സിവില്‍സ്റ്റേഷനിലെ ലിഫ്റ്റിന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും 

 

കോട്ടയം സിവില്‍ സ്റ്റേഷനില്‍ പുതുതായി നിര്‍മ്മിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനം ഫെബ്രുവരി 16 രാവിലെ 10.30 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന, വാര്‍ഡ് കൗണ്‍സിലര്‍ റ്റി.എന്‍ ഹരികുമാര്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി സ്വാഗതവും എഡിഎം കെ. രാജന്‍ നന്ദിയും പറയും. പി ഡബ്ല്യു ഡി എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ ഷീന രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.  

                                                (കെ.ഐ.ഒ.പി.ആര്‍-308/18)     

date