Post Category
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
കേന്ദ്ര സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സികളോ നടത്തുന്ന പ്രവേശന പരീക്ഷ മുഖേന യോഗ്യത നേടി 201718 -ല്‍ മെഡിക്കല്‍/ എന്‍ജിനീയറിംഗ്, ബിരുദാനന്തര ബിരുദം, മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ0ിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാപഞ്ചായത്ത് ധനസഹായം നല്‍കുന്നു. മെഡിക്കല്‍ കോഴ്‌സില്‍ 30000 രൂപയും എന്‍ജിനീയറിംഗ് കോഴ്‌സില്‍ 20,000 രൂപയും മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 15000 രൂപയും ധനസഹായം ലഭിക്കും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരും, ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായും, ബ്‌ളോക്ക് പട്ടികജാതി വികസന ഓഫീസുമായും ബന്ധപ്പെടാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി - 22
date
- Log in to post comments