റേഷന്‍ കാര്‍ഡ് പുതുക്കാം
റേഷന്‍ കാര്‍ഡ് പുതുക്കല്‍ സമയത്ത് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് ഫെബ്രുവരി 15 മുതല്‍ പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കാമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അപേക്ഷാഫോറം സിവില്‍ സപ്ലൈസ് വകുപ്പിന്റെ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പഞ്ചായത്ത് ഓഫീസില്‍ നിന്നോ മുന്‍സിപ്പാലിറ്റിയില്‍ നിന്നോ ലഭിക്കുന്ന ഓണര്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, അംഗങ്ങളുടെ ആധാര്‍ കാര്ഡിന്റെ പകര്‍പ്പ്, പഴയ റേഷന്‍ കാര്‍ഡ് എന്നിവ ഹാജരാക്കേണ്ടതും ഫോട്ടോ ഒരെണ്ണം അപേക്ഷയില്‍ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. അപേക്ഷകര്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് ലഭിക്കും. ഇപ്പോള്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും.
- Log in to post comments