Post Category
നാലുചക്രവാഹനം ആവശ്യമുണ്ട്
കൊച്ചി: ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേഷന്‍ സെല്ലിന് മാസ വേതനാടിസ്ഥാനത്തില്‍ നാലു ചക്രവാഹനം (ഡ്രൈവര്‍ ഉള്‍പ്പെടെ) ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ അപേക്ഷ, (വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് രസീത്, ഇന്‍ഷുറന്‍സ് എന്നിവയുടെ പകര്‍പ്പ് സഹിതം) 2018 മാര്‍ച്ച് 20-ന് മുമ്പായി കളക്ടറേറ്റ്, അഡ്മിനിസ്‌ട്രേഷുന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് മുമ്പാകെ നേരിട്ട് സമര്‍പ്പിക്കണം. അനുവദിക്കാവുന്ന പരമാവധി മാസ വാടക 25,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ഭരണവിഭാഗം സെക്ഷനുമായി ബന്ധപ്പെടുക.
date
- Log in to post comments