Skip to main content

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവരില്‍ നിന്നും, ഇന്നേവരെ  ഒരിക്കലും റേഷന്‍ കാര്‍ഡ് ലഭ്യമാകാത്ത കുടുംബങ്ങളില്‍ നിന്നും  റേഷന്‍ കാര്‍ഡിനുളള അപേക്ഷകള്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. തീയ്യതി, സ്ഥലം എന്ന ക്രമത്തില്‍.  ഫെബ്രുവരി 19 - എളയാവൂര്‍, ചേലോറ സോണല്‍.  20 -  മാടായി, മാട്ടൂല്‍ പഞ്ചായത്ത്.  21 - ഏഴോം, ചെറുതാഴം, ചെറുകുന്ന്. 22 - കടന്നപ്പളളി-പാണപ്പുഴ, കുഞ്ഞിമംഗലം പഞ്ചായത്ത്. 23 - നാറാത്ത്, പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി. 24 - ചിറക്കല്‍, അഞ്ചരക്കണ്ടി കണ്ണപുരം പഞ്ചായത്ത്. 26 - പുഴാതി സോണല്‍, വളപട്ടണം പഞ്ചായത്ത്. 27 - പളളിക്കുന്ന് സോണല്‍, അഴീക്കോട് പഞ്ചായത്ത്. 28 - കണ്ണൂര്‍ മുന്‍സിപ്പാലിറ്റി, കണ്ണൂര്‍ കന്റോണ്‍മെന്റ്.
     തിരുത്തലുകള്‍, റിഡക്ഷന്‍/സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കല്‍, കൂട്ടിച്ചേര്‍ക്കല്‍, നീക്കം ചെയ്യല്‍, റേഷന്‍ കട മാറ്റം,  നിലവിലെ റേഷന്‍ കാര്‍ഡ് വിഭജിച്ച് പുതിയ കാര്‍ഡ് അനുവദിക്കല്‍ എന്നിവ ഈ അവസരത്തില്‍ അനുവദനീയമല്ല.     ആയതിനാല്‍ ഇത്തരം അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.  
കുടുംബനാഥയുടെ 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ  (ഒന്ന് സ്വയം സാക്ഷ്യപ്പെടുത്തി നിര്‍ദ്ദിഷ്ട അപേക്ഷയില്‍ പതിക്കണം), തിരിച്ചറിയല്‍ കാര്‍ഡ്, സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ.ഡി പകര്‍പ്പുകള്‍, ആധാര്‍ പകര്‍പ്പുകള്‍, മറ്റ് അനുബന്ധ രേഖകള്‍ സഹിതം ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കണം.  അപേക്ഷാ ഫോറം വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ, സൗജന്യമായി ലഭിക്കുന്ന മാതൃകകളുടെ പകര്‍പ്പെടുത്തോ ഉപയോഗിക്കാം.
പി.എന്‍.സി/389/2018

date