ക്ഷയരോഗ ബാധിതര്‍ക്ക് പോഷകാഹാരം നല്‍കുന്നതിന് പദ്ധതി: ആശ സനില്‍
കൊച്ചി: നിര്‍ധനരായ ക്ഷയരോഗബാധിതര്‍ക്ക് പോഷകാഹാരം നല്‍കുന്നതിന് ജില്ലാതലത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ പറഞ്ഞു. എറണാകുളം ജില്ല ക്ഷയരോഗമുക്തമാക്കുന്നതിനുള്ള കര്‍മപദ്ധതി തയ്യാറാക്കുന്നതിനു വേണ്ടി ജനപ്രതിനിധികള്‍ക്കായി കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു, അവര്‍.
2020നകം ജില്ലയെ ക്ഷയരോഗവിമുക്തമാക്കുവാനുള്ള ഉത്തരവാദിത്തം ഓരോ ജനപ്രതിനിധിയും എറ്റെടുക്കണമെന്നും ആശ സനില്‍ പറഞ്ഞു. കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ വി.കെ മിനിമോള്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ടിബി ഓഫീസര്‍ ഡോ. എം. സുനില്‍കുമാര്‍, അമൃത മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ പി എസ് രാകേഷ് എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോമാത്യൂസ് നമ്പേലി, ഡോ പി.കെ. സുനില്‍, ജില്ല ടി ബി ഓഫീസര്‍ ഡോ ശരത് ബി റാവു, ഡോ ബാബു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കായി നടത്തിയ ശില്‍പശാല ഐഎംഎ പ്രസിഡന്റ് ഡോ വര്‍ഗീസ് ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അധ്യക്ഷതവഹിച്ചു.
- Log in to post comments