തെരുവുനാടകം: അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേരള സാമൂഹ്യസുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12-ന് തിരുവനന്തപുരം മാനവീയം വീഥിയില്‍ തെരുവുനാടകം അവതരിപ്പിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും സ്‌ക്രിപ്റ്റ് സഹിതം അപേക്ഷ ക്ഷണിച്ചു. ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്കിക്കൊണ്ട് മാര്‍ച്ച് 8 മുതല്‍ 14 വരെ ഒരാഴ്ച നീണ്ടു നില്ക്കുന്ന പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തെരുവുനാടകം അവതരിപ്പിക്കുന്നത്.്
സ്ത്രീകളുടെ സാമൂഹ്യസുരക്ഷയും നിയമപരിരക്ഷയും എന്ന വിഷയത്തില്‍ ഊന്നിയുള്ള സ്‌ക്രിപ്റ്റുകളായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.socialsecuritymission.gov.in ഫോണ്‍ 7593800220. അപേക്ഷകള്‍ ഫെബ്രുവരി 21 ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, രണ്ടാം നില, വയോജനങ്ങള്‍ക്കുള്ള പകല്‍വീട്, പൂജപ്പുര, തിരുവനന്തപുരം - 695012 എന്ന വിലാസത്തില്‍ ലഭിക്കണം.
- Log in to post comments