Skip to main content

മൈനിംഗ് ആന്റ് ജിയോളജി ഇ പാസ് : പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

മൈനിംഗ് &  ജിയോളജി വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ജില്ലാ ഓഫീസുകളില്‍ കേരള ഓണ്‍ലൈന്‍ മൈനിംഗ് പെര്‍മിറ്റ് അവാര്‍ഡിംഗ് സര്‍വ്വീസസ് (KOMPAS) ആരംഭിച്ചിട്ടുണ്ട്. www.portal.dmg.kerala.gov.in ലൂടെയാണ് ഇ-പാസ് അനുവദിക്കുന്നത്. പാസ്സുകളുടെ വിതരണം ഘട്ടംഘട്ടമായി ഓണ്‍ലൈനാക്കുന്നതിനാല്‍ കരിങ്കല്ല് ഉല്‍പാദകരും/ഡീലര്‍മാരും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും ഓണ്‍ലൈനായി മൂവ്‌മെന്റ് പെര്‍മിറ്റിനും ഇ-പാസ്സിനും അപേക്ഷിക്കുകയും വേണം. ഇ-പാസ്സ് ലഭിക്കുന്നതിനായി ധാതുക്കള്‍ കയറ്റുന്ന വാഹനങ്ങള്‍ പ്രസ്തുത പോര്‍ട്ടലില്‍ എന്റോള്‍ ചെയ്യണം. വാഹന ഉടമകള്‍ 40 രൂപ സര്‍വ്വീസസ് ചാര്‍ജ്ജ് നല്‍കി അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ വാഹനം എന്റോള്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ www.portal.dmg.kerala.gov.in ല്‍ ലഭിക്കും. റവന്യു, പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഇ-പാസ്സ് സംബന്ധിച്ച അറിയിപ്പ് പോര്‍ട്ടലില്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.4760/17

date