Skip to main content

ജില്ലയില്‍ ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍  പ്രവര്‍ത്തനം ആരംഭിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പത്തനംതിട്ട, മൈലപ്ര, പ്രമാടം എന്നീ ഡിസ്പെന്‍സറികളിലാണു പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ പരിശോധനയ്ക്ക് എത്തിയവര്‍ക്കു പ്രതിരോധ മരുന്ന് വിതരണവും നടന്നു.ജില്ലയിലെ നിലവിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ താലൂക്ക് നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സൂം വീഡിയോ കോണ്‍ഫറന്‍സും നടന്നു.

date