അര്‍ബുദ രോഗിക്ക് സഹായഹസ്തവുമായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ
എല്ലു പൊടിയുന്ന അസുഖത്തെ തുടര്‍ന്ന് രണ്ടു മാസമായി തളര്‍ന്നു കിടപ്പിലായ വീട്ടമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായവുമായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. അടൂര്‍ കടമ്പനാട് പാണ്ടിമലപ്പുറം വിളയില്‍ വീട്ടില്‍ സുജാ തങ്കരാജിനെയാണ് എം.എല്‍.എയുടെ സഹായത്തോടെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ എത്തിച്ചത്.
വിദഗ്ധ ചികിത്സക്കായി ബയോപ്‌സി ചെയ്യുവാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പതോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം റിപ്പോര്‍ട്ട് വാങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് എം.എല്‍.എയെ സമീപിക്കുകയായിരുന്നു സുജയും സുഹൃത്തുകളും. വിവരം ലഭിച്ച ഉടന്‍തന്നെ റിപ്പോര്‍ട്ട് വാങ്ങാന്‍ ആവശ്യമായ രേഖകള്‍ ശേഖരിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് റിപ്പോര്‍ട്ട് ഓണ്‍ലൈനായി അയക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ വിദഗ്ധ ചികിസയ്ക്കായി സുജ തങ്കരാജിനെ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആംബുലന്‍സില്‍ ആര്‍.സി.സി യില്‍ എത്തിക്കുകയും തുടര്‍ന്നുള്ള ചികിത്സയ്ക്ക് സഹായങ്ങള്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ് സുജാ തങ്കരാജ്.
- Log in to post comments