മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗമാകാം
കൊച്ചി: നിലവില്‍ മോട്ടോര്‍ തൊഴിലാളിയായി ജോലി ചെയ്തു വരുന്ന, ഉടമ സമര്‍പ്പിച്ച ഫോറം നമ്പര്‍ 3-ല്‍ പേര് ഉള്‍പ്പെടുത്തിയ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് അംഗമാവാനവസരം. അംഗീകൃത ട്രേഡ് യൂണിയന്റെയും ഉടമയുടെയും, ജോലി ചെയ്ത കാലയളവ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുകയും ജോലി ചെയ്ത കാലയളവിലേയ്ക്കുളള കുടിശ്ശിക അംശദായം സ്‌കീമില്‍ അനുശാസിക്കുന്ന ഒമ്പത് ശതമാനം പലിശ സഹിതം മാര്‍ച്ച് 31-നകം അടയ്ക്കുകയും ചെയ്താല്‍ മുന്‍കാല തീയതി മുതല്‍ അംഗത്വം നല്കും.
കുടിശ്ശിക അടയ്ക്കാനുള്ള സമയപരിധി നീട്ടി
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ളതും ക്ഷേമനിധി ബോര്‍ഡില്‍ സജീവ അംഗമായി തുടരുന്നതുമായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി ക്ഷേമനിധിബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം എസ്ആര്‍എം റോഡിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 24016312
- Log in to post comments